കേരളത്തിലും കർണാടകയിലും മതഭ്രാന്തെന്ന് ആർ.എസ്.എസ് റിപ്പോർട്ട്
ന്യൂഡൽഹി
ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മതഭ്രാന്തെന്നും ചെറുക്കാൻ ആർ.എസ്.എസ് ശക്തിപ്പെടണമെന്നും സംഘടനയുടെ വാർഷിക റിപ്പോർട്ട്. ഗുജറാത്തിൽ നടന്ന അഖില ഭാരതീയ പ്രതിനിധിസഭ ബൈഠക്കിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കർണാടകയിലും കേരളത്തിലും ഹിന്ദു സംഘടനാ പ്രവർത്തകർ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസ് പ്രചാരണം. ഇത്തരം പ്രവണതകൾ രാജ്യത്ത് വർധിച്ചു വരികയാണെന്നും ദേശീയതയ്ക്ക് ഊന്നൽ നൽക്കുന്ന പ്രവർത്തനം വേണമെന്നും റിപ്പോർട്ട് പറയുന്നു. ചില പ്രത്യേക സമുദായത്തിന് സർക്കാർ സംവിധാനങ്ങളിൽ വരുന്നതിന് പദ്ധതിയുണ്ടെന്നും ഇതു തടയണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തനം നടത്തുന്നതായും റിപ്പോർട്ടിൽ ആർ.എസ്.എസ് ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."