വോള്‍വോ ലോഫ്‌ളോര്‍ കട്ടപ്പുറത്തായിട്ട് 41 ദിവസം; നടപടി സ്വീകരിക്കാതെ അധികൃതര്‍
വൈക്കം: ഏറെ പ്രതീക്ഷയോടെ നിരത്തിലിറക്കിയ കെ.യു.ആര്‍.ടി.സിയുടെ വോള്‍വോ ലോ ഫ്‌ളോര്‍ എ.സി ബസ് കട്ടപ്പുറത്തായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. വെയിലു മഴയുമേറ്റ് വൈക്കം ഡിപ്പോയില്‍ കിടക്കുന്ന ബസ് നിരത്തിലിറക്കാത്തതിനു മുട്ടാപ്പോക്ക് ന്യായങ്ങളാണ് പലപ്പോഴും പറയുന്നത്.
തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസാണ് ഇപ്പോള്‍ വൈക്കത്ത് അനാഥമായി കിടക്കുന്നത്. ജൂലൈ മാസത്തില്‍ വൈക്കം ഡിപ്പോയിലേക്കു കയറുന്നതിനിടെ വൈക്കം ഡിപ്പോയിലെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയതിനെ തുടര്‍ന്ന് വോള്‍വോ ബസിന്റെ പുറകില്‍ വലതുവശത്തെ ചില്ലു പൊട്ടിയതാണ് ബസ് ഇവിടെ കിടക്കാന്‍ കാരണം. ഇതിന്റെ ചില്ല് മാറണമെങ്കില്‍ 39000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. എന്നാല്‍ പ്രതിദിനം 25000 രൂപ വരുമാനം കണക്കാക്കുന്ന ബസിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയാറാകാത്തതിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമായി.പ്രതിദിനം 25000 എന്ന കണക്കില്‍ 41 ദിവസം കൊണ്ടു ലഭിക്കുമായിരുന്നതു 10 ലക്ഷത്തിലധികം രൂപ്.
ഇത്തരത്തില്‍ഒരു ബസില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയ്ക്ക് നിസാരകാരണത്താല്‍ നഷ്ടമായത് 10 ലക്ഷം രൂപ.ഇതാണ് ഇവിടുത്തെ സ്ഥിതി. ചെറിയ കേടുപാടുകള്‍ പോലും തീര്‍ക്കാന്‍ കാലങ്ങള്‍ താമസമെടുക്കുന്നത് ക.എസ്.ആര്‍.ടി.സിയെ വന്‍ നഷ്ടത്തിലേക്കാണു തള്ളുന്നത്.
ബസിന്റെ ചില്ല് മാറണമെങ്കില്‍ അരൂരിലുള്ള സര്‍വീസ് സെന്ററില്‍ ആണ് എത്തിക്കേണ്ടത്. എന്നാല്‍ അതിനും ഇവര്‍ തയാറല്ല. അരൂരില്‍ നിലവില്‍ ബസുകള്‍ കെട്ടികിടക്കുകയാണെന്നും അതിനാല്‍ സ്ഥലസൗകര്യം ഇല്ലെന്നുമാണ് ഡിപ്പോ അധികൃതരുടെ വാദം. എന്നാല്‍ സര്‍വീസ് സെന്ററില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കുടിശിക ഉള്ളതാണ് ബസ് കേടു നീക്കാന്‍ താമസമുണ്ടാകാന്‍ കാരണമെന്നും മറ്റു ചില ജീവനക്കാര്‍ പറയുന്നു.
സ്വകാര്യബസ് ലോബിയുടെ നിയന്ത്രണത്തിലായ വൈക്കം ഡിപ്പോയ്ക്കു രക്ഷയൊരുക്കാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പല സര്‍വീസുകള്‍ക്കും ഇരുള്‍ വീഴുന്ന സ്ഥിയിയാണു നിലവില്‍.
സര്‍വീസ് നടത്തിയിരുന്നെങ്കില്‍ 10 ലക്ഷം രൂപ കിട്ടുമായിരുന്ന ലോ ഫ്‌ളോര്‍ ബസ് സര്‍വീസാണു നിസാര കാരണത്തിന്റെ പേരില്‍ ഡിപ്പോയില്‍ കിടക്കുന്നത്. വൈക്കം ഡിപ്പോയില്‍ ആവശ്യത്തിനു ബസില്ലെന്നു പരിഭവവും പരാതിയും പറയുമ്പോഴാണ് വളരെയേറെ യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്ള ബസ് കിടന്നു നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."