HOME
DETAILS
MAL
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടില്‍ അടിയന്തര ഇടപെടല്‍ വേണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി
backup
March 19 2021 | 15:03 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ കേരളത്തില്‍ പല മണ്ഡലങ്ങളും വ്യാപകക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് പരാതി നല്‍കിയത്.
ഉദുമ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് അടക്കം ഒന്‍പത് മണ്ഡലങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.
സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രമം നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം. പ്രതിപക്ഷ നേതാവിന്റെ പരാതി പരിശോധിച്ച് ഇടപെടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."