HOME
DETAILS

MAL
പ്രതിഷേധം ശക്തമായി; അറബിക് കോളജുകള്‍ നിര്‍ത്തലാക്കില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല
backup
March 20 2021 | 03:03 AM
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബിക് കോളജുകള്‍ നിര്‍ത്തലാക്കുന്ന നടപടിയില്‍നിന്നു പിന്‍മാറുമെന്ന് അറിയിച്ച് സര്‍വകലാശാലാ അധികൃതര്‍.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നടപടികളില്‍നിന്നു പിന്‍മാറുമെന്ന് അറിയിച്ചത്. സംഭവം വിവാദമായതോടെ സി.പി.എം സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി നിര്‍ത്തലാക്കണമെന്ന് സിന്‍ഡിക്കേറ്റിനോടാവശ്യപ്പെട്ടത്.
വിഷയത്തില്‍ ദ്രുതഗതിയില്‍ പരിഹാരം കാണണമെന്നാണ് പാര്‍ട്ടി തലത്തില്‍നിന്നു സിന്‍ഡിക്കേറ്റിന് ലഭിച്ച നിര്‍ദേശം. കൂടാതെ മലബാര്‍ മേഖലയില്‍ വിഷയം രാഷ്ട്രീയ തലത്തിലേക്ക് കൂടി വഴി മാറിപോകാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേരിട്ടിടപെട്ട് പിന്‍മാറണമെന്നാവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നുനടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കേണ്ടെന്നാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. സര്‍വകലാശാലയും സര്‍ക്കാരും അറബിക് കോളജുകള്‍ക്കെതിരല്ലെന്നും നടപടിയില്‍നിന്നു പിന്‍മാറുകയാണെന്നും കാണിച്ച് ഇന്നലെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ അടിയന്തിര പത്രസമ്മേളനം വിളിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.സര്‍വകലാശാലയ്ക്കു കീഴിലെ അറബിക് കോളജുകള്‍ നിര്‍ത്തലാക്കുന്നതിനായുള്ള സിന്‍ഡിക്കേറ്റ് നോട്ട് തയാറാക്കി ഇന്നു നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കാനായിരുന്നു ശ്രമം. അതേസമയം അറബിക് കോളജുകള്‍ നിര്‍ത്തലാക്കാനുള്ള സിന്‍ഡിക്കേറ്റ് നീക്കത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും സര്‍വകലാശാലയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
അറബിക് കോളജുകള്‍ക്ക് നേരേയുള്ള ആസൂത്രിത നീക്കം ഉപേക്ഷിക്കണം: കെ.എ.എം.എ
തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന അറബിക് കോളജുകളും അവിടങ്ങളിലെ അറബിക് കോഴ്‌സുകളും നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അറബിഭാഷയുടെയും അനുബന്ധ പഠന പ്രവര്‍ത്തനങ്ങളുടെയും പ്രോത്സാഹനാര്‍ഥം കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അറബിക് കോളജുകള്‍ക്കും, കോഴ്‌സുകള്‍ക്കും എതിരായ ആസൂത്രിത നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും അത്തരം നീക്കങ്ങളില്‍ നിന്ന് സര്‍വകലാശാല പിന്മാറണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.
നീക്കം ചെറുക്കും: സി.കെ.സി.ടി
കോളജുകള്‍ക്കെതിരേ വര്‍ഷങ്ങളായി നടന്നു വരുന്ന ഇടതു ഗൂഢാലോചനയില്‍ ഇപ്പോള്‍ സംഘപരിവാറിനെ കൂടി കൂട്ടുപിടിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് കോഴിക്കോട് സര്‍വകലാശാലയുടെ പുതിയ നീക്കം സൂചിപ്പിക്കുന്നതെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി.) സംസ്ഥാന സമിതി പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ
National
• 18 days ago
സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
Saudi-arabia
• 18 days ago
ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• 18 days ago
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
Kerala
• 18 days ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 days ago
കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
• 18 days ago
ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ
uae
• 18 days ago
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ
Kerala
• 18 days ago
ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി
Kerala
• 18 days ago
വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 18 days ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 18 days ago
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• 18 days ago
ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
Kerala
• 18 days ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 18 days ago
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 19 days ago
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 19 days ago
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 19 days ago
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 19 days ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 18 days ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 18 days ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 19 days ago