ട്വിറ്ററില്‍ വീണ്ടും രാഷ്ട്രീയപരസ്യങ്ങളെത്തുന്നു
രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. വരും ആഴ്ചകളില്‍ പെര്‍മിറ്റ് വിപുലീകരിക്കാനാണ് തീരുമാനം. പൊതുവിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങള്‍ വീണ്ടും തുടങ്ങാന്‍ പദ്ധതിയിട്ടതെന്ന് ട്വിറ്റര്‍ അറിയിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനത്തില്‍ നിന്ന് മാറിയത്.
2019ലാണ് ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിച്ചത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കു പുറമെ ചില സാമൂഹ്യ പരസ്യങ്ങളും നിരോധിച്ചിരുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ പണം കൊടുത്തു വാങ്ങേണ്ടതല്ല എന്നായിരുന്നു അന്നത്തെ ട്വിറ്റര്‍ സിഇഒ ആയിരുന്ന ജാക്ക് ഡോര്‍സി പറഞ്ഞത്.
എന്നാല്‍ നിലവിലെ സിഇഒ ആയ ഇലോണ്‍ മസ്‌കിന്റെ നിലപാട് നേര്‍വിപരീതമാണ്. ട്വിറ്റര്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു പ്ലാറ്റ്‌ഫോമാണെന്നാണ് മസ്‌കിന്റെ അഭിപ്രായം.
We believe that cause-based advertising can facilitate public conversation around important topics. Today, we're relaxing our ads policy for cause-based ads in the US. We also plan to expand the political advertising we permit in the coming weeks.
— Twitter Safety (@TwitterSafety) January 3, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."