ഹിജാബ്: കോടതി വിധി ഖേദകരം: ജിഫ് രി തങ്ങള്‍
കോഴിക്കോട് : കര്‍ണാടക ഹൈക്കോടതി ഹിജാബുമായി ബന്ധപ്പെട്ട് നടത്തിയ വിധി ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് ഹിജാബ് വിഷയത്തില്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതുമാണ് ഈ വിധി. ഇസ്ലാമില്‍ വിശ്വാസി നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതികളുമുണ്ട്. അവയൊക്കെ പൂര്‍ണ്ണമായും പാലിച്ചു ജീവിക്കാന്‍ വിശ്വാസി ബാധ്യസ്ഥരാണ്. അവയിലൊന്നാണ് സ്ത്രീകളുടെ തലമറക്കുക എന്നത്.
വിശ്വാസിനി പാലിക്കേണ്ട നിര്‍ബന്ധ കടമയാണത്. ഇതിനെ നിഷേധിക്കുന്ന രീതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു വിധി മുസ്ലിംകള്‍ക്ക് വിഷമമുണ്ടാക്കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."