HOME
DETAILS

സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ രണ്ട് ഹിജാബ് വിരുദ്ധ പ്രതിഷേധക്കാരെ ഇറാന്‍ തൂക്കിലേറ്റി

  
backup
January 07 2023 | 09:01 AM

iran-hangs-2-anti-hijab-protesters-for-killing-security-officer

തെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലിസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ അര്‍ധസൈനിക സേനാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ രണ്ടു പേരെ ഇറാന്‍ തൂക്കിലേറ്റി. റൂഹുല്ല അജാമിയന്‍ എന്ന സൈനികന്റെ മരണത്തിലേക്ക് നയിച്ച കുറ്റകൃത്യത്തിലെ പ്രധാന പ്രതികളായ മുഹമ്മദ് മഹ്ദി കറാമിയെയും സെയ്ദ് മുഹമ്മദ് ഹുസൈനിയെയും ഇന്ന് രാവിലെ തൂക്കിലേറ്റിയതായി ജുഡീഷ്യല്‍ വാര്‍ത്താ ഏജന്‍സി മിസാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യവ്യാപകമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ഡിസംബറില്‍ രണ്ടു പേരെ തൂക്കിലേറ്റിയിരുന്നു. ആകെ 14 പേര്‍ക്കാണ് വിവിധ കോടതികള്‍ വധശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരുടെ കൂടി ശിക്ഷ സുപ്രിം കോടതി ശരിവച്ചിട്ടുണ്ട്. ആറ് പേരുടെ വിചാരണാനടപടികള്‍ പൂര്‍ത്തിയായി വരികയാണ്. മറ്റ് രണ്ട് പേര്‍ക്ക് അപ്പീല്‍ നല്‍കാം.

സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 22 കാരിയായ ഇറാനിയന്‍ കുര്‍ദിഷ് വനിത മഹ്‌സ അമീനി കഴിഞ്ഞ സെപ്തംബറിലാണ് മരിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago