HOME
DETAILS

തീര്‍ഥാടകരെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി: ഹജ്ജ് ക്യാംപിന് നാളെ ഔദ്യോഗിക തുടക്കം

  
backup
August 19 2016 | 18:08 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കൊച്ചി: സ്രഷ്ടാവിന്റെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് ആത്മവിശുദ്ധിയോടെ അല്ലാഹുവിന്റെ അതിഥികളായി പുണ്യഗേഹത്തിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയ്ക്ക് നാളെ ഔദ്യോഗിക തുടക്കമാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള ക്യാംപിന്റെ ഒരുക്കങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ പൂര്‍ത്തിയായി.

നാളെ ഉച്ചയോടെ തീര്‍ഥാടകര്‍ ഹജ്ജ് ക്യാംപിലേക്ക് എത്തിതുടങ്ങും. ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് ഏഴിന് നിര്‍വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള പണ്ഢിത ശ്രേഷ്ഠരും വിവിധ സമുദായസംഘടനാനേതാക്കളും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ആദ്യ ഹജ്ജ് തീര്‍ഥാടകസംഘത്തെയും വഹിച്ചുകൊണ്ടുള്ള സഊദി ഏയര്‍ലൈന്‍സിന്റെ എസ്.വി 5123 ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്ഥാന ഹജ്ജ് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പറന്നുയരും. കേരളത്തിലെ 10,214 തീര്‍ഥാടകര്‍ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപില്‍ നിന്നുള്ള 285 ഉം മാഹിയില്‍ നിന്നുള്ള 28 തീര്‍ഥാടകരും കൊച്ചിയിലൂടെയാണ് ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്നത്.

ആദ്യദിവസം 300 പേരെയും വഹിച്ചുകൊണ്ടുള്ള ഒരു വിമാനമാണ് പുറപ്പെടുന്നത്. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയാണ് ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടം. 23 മുതല്‍ 31 വരെയായി രണ്ട് വിമാനസര്‍വിസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

സെപ്തംബര്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ഒരു വിമാനം വീതമാണ് സര്‍വിസ്. മൊത്തം 24 സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് നടത്തുന്നത്്. ഓരോ വിമാനത്തിലും 450 തീര്‍ഥാടകര്‍ വീതം ഉള്‍കൊള്ളും. തീര്‍ഥാടകര്‍ക്കൊപ്പം 51 വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി അനുഗമിക്കും. കൂടാതെ 381 ഹജ്ജ് വളണ്ടിയര്‍മാര്‍ ക്യാംപില്‍ സേവനത്തിനായി അണിനിരക്കും. സെപ്തംബര്‍ മൂന്ന് വരെയുള്ള തീര്‍ഥാടകരുടെ ഫ്‌ളൈറ്റ് മാനിഫെസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വീണ്ടും കൊച്ചിയില്‍ ഹജ്ജ് ക്യാംപിന് വേദി ഒരുങ്ങുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും,കേന്ദ്ര ഹജ്ജ് സെല്ലിന്റെയും സഊദി എയര്‍ലൈന്‍സിന്റെയും ഓഫിസുകള്‍ ഇതിനകം ഹജ്ജ് ക്യാംപില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് സെല്‍, ആരോഗ്യ വിഭാഗം, ബാങ്ക് കൗണ്ടര്‍, ബാഗേജ് ചെക്കിങ്, നിസ്‌ക്കാര സൗകര്യം, തീര്‍ഥാടകരുടെ താമസം, കോണ്‍ഫറന്‍സ് ഹാള്‍, മീഡിയ റൂം തുടങ്ങിയവ ഒരുക്കിയിരിക്കുന്നത് എയര്‍ ക്രാഫ്റ്റ് ഹാങ്കറിലാണ്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള നമസ്‌കാര ഹാളില്‍ ഒരേ സമയം 750 സ്ത്രീകള്‍ക്കും,750 പുരുഷന്മാര്‍ക്കും നിസ്‌കരിക്കാന്‍ സൗകര്യമുണ്ട്. ബാത്ത്‌റൂം സൗകര്യം, ഭക്ഷണ ശാല, ഹാജിമാരോടൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവയക്കാണ് താല്‍ക്കാലിക പന്തല്‍ ഒരുക്കിയിരിക്കുന്നത്.

ക്യാംപിനോടനുബന്ധിച്ചുള്ള വിശാലമായ ഗ്രൗണ്ടില്‍ 300 ഓളം വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. ആലുവ റെയില്‍വെസ്റ്റേഷനില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതിന് പുറമേ കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വിസും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നേതൃത്വത്തിലാണ് ഹജ്ജ് ക്യാംപിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍ എം.പി നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു.

വളണ്ടിയര്‍മാര്‍ ഇന്ന് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ ഇന്ന് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദ് അറിയിച്ചു.

വളണ്ടിയര്‍മാരുടെ യോഗം ഇന്ന് വൈകീട്ട് നാലിന് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരി എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ചേരും. ക്യാംപില്‍ വളണ്ടിയര്‍മാരുടെ ചുമതലകളെ കുറിച്ച് യോഗത്തില്‍ നിര്‍ദേശം നല്‍കും.

വളണ്ടിയര്‍മാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ചുമതലകള്‍ നല്‍കുന്നത്. ഗതാഗതം, പാര്‍ക്കിങ്, ലഗേജ്, ഭക്ഷണ ശാല, ആരോഗ്യം, തീര്‍ഥാടകര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രധാനമായും ഇവരുടെ സേവനം ക്രമീകരിക്കുന്നത്.
ക്യാംപ് അവസാനിക്കുന്ന സെപ്തംബര്‍ അഞ്ചുവരെ ഇവരുടെ പ്രവര്‍ത്തനം തുടരും.


ഹജ്ജ്: മൂന്ന് ദിവസത്തെ ഫ്‌ളൈറ്റ്
മാനിഫെസ്റ്റ്് കൂടി പ്രസിദ്ധീകരിച്ചു

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സെപ്തംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്.

നേരത്തെ സെപ്തംബര്‍ 22 മുതല്‍ 31 വരെയുള്ള തീര്‍ഥാകരുടെ ഫ്‌ളൈറ്റ് മാനിഫെസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ബാക്കിയുള്ള രണ്ട് ദിവസത്തേത് കൂടി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്് ഹജ്ജ് കമ്മിറ്റി അറിയിച്ചു. തീര്‍ഥാടകര്‍ പുറപ്പെടുന്നതിന്റെ തലേന്ന്് ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സമയത്ത് ഹജ്ജ ്ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിശ്ചിതസമയത്ത് മാത്രമായിരിക്കും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക എന്നതിനാല്‍ എല്ലാവരും സമയനിഷ്ഠ പാലിച്ച് സഹകരിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago