HOME
DETAILS

മനോരമ അഭിപ്രായ സര്‍വേയില്‍ മലപ്പുറത്ത് യു.ഡി.എഫ് ആധിപത്യം: 16ല്‍ 15ും യു.ഡി.എഫ് പിടിക്കും; പൊന്നാനിയും നിലമ്പൂരും അട്ടിമറി സാധ്യത

  
backup
March 22, 2021 | 3:50 PM

manorama-survey-issue-kerala-election

കോഴിക്കോട്: മനോരമ അഭിപ്രായ സര്‍വേയില്‍ മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന് ആധിപത്യം. 16 മണ്ഡലങ്ങളില്‍ 15 സീറ്റും യു.ഡി.എഫ് നേടുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ സി.പി.എമ്മിന് നാലു സീറ്റാണ് മലപ്പുറത്തുള്ളത്. അതില്‍ മൂന്നും യു.ഡി.എഫ് പിടിച്ചെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി സി.പി.എമ്മില്‍ തന്നെ വലിയ പൊട്ടിത്തറിയുണ്ടായ പൊന്നാനിയിലും നിലമ്പൂരിലും അട്ടിമറിയിലൂടെ യു.ഡി.എഫ് തിരിച്ചുവരുമെന്നാണ് സര്‍വേ പറയുന്നത്. എല്‍.ഡി.എഫിന് ലഭിക്കുക തവനൂര്‍ മണ്ഡലം മാത്രമായിരിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

നിലമ്പൂരില്‍ അട്ടിമറിയിലൂടെ പി.വി അന്‍വര്‍ തിരിച്ചു പിടിച്ച മണ്ഡലം അദ്ദേഹത്തിലൂടെതന്നെ സി.പി.എമ്മിന് നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്ത താനൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കും. തിരൂരും തിരൂരങ്ങാടിയും പെരിന്തല്‍മണ്ണയിലും കനത്ത പോരാട്ടമാണ് നടക്കുന്നതെന്നതിനാല്‍ എന്തും സംഭവിക്കാം.
അതേ സമയം കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് എന്നീ ജില്ലകളില്‍ യു.ഡി.എഫിനു കനത്തതോല്‍വിയായിരിക്കുമെന്നും സര്‍വേ പറയുന്നു. മൂന്നു ജില്ലകളിലെ 32 സീറ്റുകളില്‍ നാലിടത്തുമാത്രമാണ് യു.ഡി.എഫിനു സാധ്യതയുള്ളത്. ഒരിടത്ത് എന്‍.ഡി.എക്കും സര്‍വേ മുന്‍തൂക്കം നല്‍കുന്നു. മഞ്ചേശ്വരത്താണ് എന്‍.ഡി.എക്കു സാധ്യത പ്രവചിക്കുന്നത്. 28 സീറ്റുകളിലും എല്‍.ഡി.എഫിനാണ് വിജയസാധ്യത പ്രവചിക്കുന്നത്. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വരുമെന്നാണ് സര്‍വേയിലെ പ്രവചനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  a day ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  a day ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  a day ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  a day ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  a day ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  a day ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  a day ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  a day ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  a day ago