'രാത്രി എട്ടുമണിക്ക് മാര്‍ക്കറ്റ് അടക്കുന്ന ഇടങ്ങളില്‍ ജനന നിരക്ക് കുറവ്' പാക് മന്ത്രിയുടെ പരാമര്‍ശത്തില്‍ ട്രോള്‍വര്‍ഷം
ലാഹോര്‍: 'രാത്രി എട്ടുമണിക്ക് മാര്‍ക്കറ്റ് അടക്കുന്ന ഇടങ്ങളില്‍ ജനന നിരക്ക് കുറവ്' ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള പാക് പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫിന്റെ പരാമര്‍ശം വിവാദത്തില്‍. എവിടെ എട്ടുമണിക്ക് മാര്‍ക്കറ്റ് അടക്കുന്നുവോ, അവിടെ കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കുറവാണ്'എന്നായിരുന്നു അടുത്തിടെ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടത്.
ഊര്‍ജ സംരക്ഷണത്തിനായി മാര്‍ക്കറ്റുകള്‍ രാത്രി 8.30നും കല്യാണ മണ്ഡപങ്ങള്‍ 10.30നും അടക്കണമെന്ന് ശഹബാസ് ശരീഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ ട്വിറ്ററടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ പരിഹാസമാണ് നടക്കുന്നത്.
#Pakistan Defence Minister Khawaja Muhammad Asif claims Pakistan will have less population if markets are closed by 8:30 PM to reduce electricity usage. pic.twitter.com/tNNoMSqVXS
— Ghulam Abbas Shah (@ghulamabbasshah) January 3, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."