സ്ത്രീ സുരക്ഷ: ജാഗ്രതാ സമിതികള്‍ പുനസംഘടിപ്പിക്കണമെന്ന് മഹിളാ ജനത
കൊച്ചി: തൊഴിലിടങ്ങളിലും വീട്ടിലും സ്ത്രീ സമൂഹം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ ജാഗ്രതാ സമിതികള്‍ പുനസംഘടിപ്പിക്കണമെന്ന് മഹിളാ ജനതാ യുണൈറ്റഡ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനിതാ കമ്മീഷനും പൊലീസ് വനിതാ സെല്ലും പേരിനുമാത്രമായി.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ പീഡനം അനുഭവിക്കുന്ന വാര്‍ത്തകള്‍ തൊഴിലാളി സംഘടനകളിലും നേതാക്കളിലും എത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കും ആകുന്നില്ല. ഇതിനെതിരെ സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്ന പ്രചരണ പരിപാടികള്‍ക്ക് മഹിളാ ജനത നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ ആനി സ്വീറ്റി പറഞ്ഞു. രാജ്യത്താകമാനം ദളിതര്‍ക്കെതിരെയുളള പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് 23ന് പത്തിന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."