HOME
DETAILS

വഖ്ഫ് നിയമനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി

  
backup
March 17, 2022 | 6:15 AM

798432-4523


തിരുവനന്തപുരം
വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് നിയമസഭയിൽ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.


അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കൂവെന്നായിരുന്നു സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പ്.


എന്നാൽ വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago