'അഭിപ്രായ സര്‍വ്വേകള്‍ ലഭിക്കുന്ന പരസ്യത്തിനുള്ള മാധ്യമങ്ങളുടെ ഉപകാര സ്മരണ'- രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോള്‍ പുറത്ത് വിടുന്ന മാധ്യമ സര്‍വേകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'സര്‍വ്വേകള്‍ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിന്തുടരുകയാണ് പിണറായിയും. തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്'- ചെന്നിത്തല ആരോപിച്ചു.
മാധ്യമങ്ങളെ വിലക്ക് വാങ്ങുക, കോര്‍പറേറ്റുകളെ ഉപയോഗിച്ച് അവരെ നിശബ്ദരാക്കുക, എതിരഭിപ്രായം പുറത്ത് വരാതിരിക്കുക എന്നീ നിലപാടുകള്‍ പിണറായിയും സ്വീകരിക്കുന്നു. ഇതിനാണ് വ്യാജ സര്‍വെകള്‍ നടത്തി യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനെയും യു.ഡി.എഫിന് നേരിടേണ്ടി വരുന്നു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം. ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ധര്മ്മമുണ്ട്. മാധ്യമ ധര്‍മ്മം ബലികഴിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേകളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ട്. ജനവികാരം യു.ഡി എഫിന് അനുകൂലമാണ്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങള്‍ സര്‍ക്കാറിന് അനുകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ സര്‍ക്കാറിന് ഒരു റേറ്റിങ്ങുമില്ല. മാധ്യമങ്ങള്‍ മനഃപൂര്‍വം റേറ്റിങ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. സര്‍വേകളില്‍ യു.ഡി.എഫിന് വിശ്വാസമില്ലെന്നും തള്ളിക്കളയുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."