നേവല്‍ ബെയ്സിലെ തെരുവു വിളക്കുകള്‍ തെളിഞ്ഞു
കൊച്ചി : സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി നേവല്‍ ബേസ് മുതല്‍ തോപ്പുംപടി ബി.ഒ.ടി പാലം വരെയുള്ള തെരുവുവിളക്കുകള്‍ കത്തി. ഒരു വര്‍ഷമായി കത്താതെ കിടന്ന 47 തെരുവു വിളക്കികള് കത്തിക്കാമെന്ന് ലോക് അദാലത്തില്‍ കൊച്ചി നഗരസഭ നല്കിയ ഉറപ്പും പാലിക്കാതെ വന്നപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ അഡ്വ. നിമിഷ കെ മനുഷ്യാവകാശ കമ്മിഷനില്‍ നല്കിയ പരാതിയിലാണ് നടപടി.
കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൊച്ചി നഗരസഭയാണ് തെരുവു വിളക്കുകള്‍ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. നഗരസഭാ സെക്രട്ടറിയോട് ഹാജരാകാന്‍ കമ്മിഷന് നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് തെരുവു വിളക്കുകളുടെ കേബിള്‍ തകരാര്‍ പരിഗണിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയതായി നഗരസഭാ സെക്രട്ടറി അമിത് മീണ കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."