'വിദ്യഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതില്‍ എന്താണ് തെറ്റ്' ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഹരിദ്വാര്‍: ജനങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് മാറി ചിന്തിക്കണമെന്നും നമ്മുടെ വ്യക്തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
വിദേശഭാഷ പഠനമാധ്യമമാക്കുക വഴി വിദ്യാഭ്യാസം ഉയര്‍ന്ന വിഭാഗത്തിനു മാത്രം പ്രാപ്യമാക്കിയ മക്കോളൈ സംവിധാനം സമ്പൂര്‍ണമായി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ദേവ് സംസ്കൃതി വിശ്വവിദ്യാലയയില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു.
നൂറ്റാണ്ടുകളായുള്ള കൊളോനിയല്‍ ഭരണം നമ്മളെ സ്വയം മോശക്കാരായി കാണാനാണ് പഠിപ്പിച്ചത്. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യമായ വിവേകത്തെയും പുച്ഛത്തോടെ കാണാനും നമ്മെ പഠിപ്പിച്ചു. നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണം സ്വയം ഒരു താഴ്ന്ന വിഭാഗമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പോലും പിന്നോട്ടടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."