HOME
DETAILS
MAL
ജനാധിപത്യ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന്: തരൂര്‍
backup
March 19 2022 | 14:03 PM
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും ജനാധിപത്യ വിരുദ്ധചേരികളിലുള്ളവര്‍ തമ്മില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും ശശി തരൂര്‍. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കു വയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെയാണ് സെമിനാറുകള്‍ക്കു ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു മൂന്നുപേരും പിന്മാറിയെന്നു ഇന്നു വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."