HOME
DETAILS
MAL
ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന്
backup
August 19 2016 | 19:08 PM
കൊല്ലം: സാമൂഹ്യനീതി വകുപ്പും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങും (നിഷ്) ചേര്‍ന്ന് വൈകല്യങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും.
ഇന്നു രാവിലെ 10.30 മുതല്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ യൂനിറ്റില്‍ തത്സമയ വീഡിയോ കോണ്‍ഫറന്‍സാണ് നടത്തുന്നത്. സെമിനാറില്‍ സംസാര, ശ്രവണ വൈകല്യങ്ങളും വോയിസ് തെറാപ്പിയുടെ പ്രാധാന്യവും എന്ന വിഷയത്തില്‍ വിദഗ്ധര്‍ സംസാരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരം ലഭിക്കും. വിശദ വിവരങ്ങള്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസിലും 0474 2791597, 8281128237 എന്നീ നമ്പരുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."