HOME
DETAILS
MAL
വാന്‍ഗോഗിന്റെ പെയിന്റിങ് വിറ്റുപോയത് 138.55 കോടിക്ക്
backup
March 27 2021 | 05:03 AM
പാരിസ്: വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയിന്റിങ് റിക്കാര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റുപോയി. സ്വകാര്യ വ്യക്തിയുടെ കൈയിലുണ്ടായിരുന്ന സ്ട്രീറ്റ് സീന്‍ ഇന്‍ മോണ്ട്മാര്‍ട്രെ എന്ന പെയിന്റിങ്ങാണ് 1.3 കോടി യൂറോയ്(138.55 കോടി രൂപ)ക്ക് വ്യാഴാഴ്ച വിറ്റുപോയത്.
ആദ്യമായിട്ടായിരുന്നു ഈ സൃഷ്ടി കലാസ്വാദകര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 1887 ല്‍ വാന്‍ഗോഗ് ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരിക്കല്‍ പോലും പൊതുസ്ഥലത്ത് ഇത് പ്രദര്‍ശിപ്പിച്ചിരുന്നില്ല. വാന്‍ഗോഗിന്റെ ചിത്രത്തിന് ഫ്രാന്‍സില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിതെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ സോത്തെബെയ്‌സ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."