സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കൊവിഡ്; 908 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം
സംസ്ഥാനത്ത് 596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍കോട് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ മരണം 67,339 ആയി.
568 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 908 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 116, കൊല്ലം 30, പത്തനംതിട്ട 63, ആലപ്പുഴ 14, കോട്ടയം 206, ഇടുക്കി 84, എറണാകുളം 192, തൃശൂര്‍ 53, പാലക്കാട് 20, മലപ്പുറം 23, കോഴിക്കോട് 52, വയനാട് 35, കണ്ണൂര്‍ 14, കാസര്‍കോട് 6 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 5812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,53,172 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,27,512), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,32,68,483) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,05,577) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 46 ശതമാനം (6,99,108) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."