HOME
DETAILS
MAL
മണിപ്പൂർ മുഖ്യമന്ത്രിയായി ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്തു
backup
March 22 2022 | 06:03 AM
ഇംഫാൽ
മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്തു.തുടർച്ചയായ രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ഇംഫാലിലെ രാജ് ഭവനിൽ ഗവർണർ ലാ ഗണേഷൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിസ്വജിത് സിങ്, യുംനം കെംചെന്ത് സിങ്, ഗോവിന്ദാസ് കൊന്തൗജം, നേംച കിപ്ഗെൻ എന്നിവരും കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തു നിന്ന് അഴിമതി വേരോടെ പിഴുതെറിയാൻ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ബിരേൻ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."