ത്രിപുരയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരുക്ക്
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.
മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ അരമണിക്കൂറോളം ഏറ്റുമുട്ടി. പരുക്കേറ്റ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും റാണിര്‍ബസാര്‍ പൊലീസ് സ്റ്റേഷനിലുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മാന്‍ പറഞ്ഞു.
যেদিন নির্বাচন কমিশন ত্রিপুরায় নির্বাচন ঘোষণা করে, সেই দিনই বিজেপির গুন্ডাবাহিনী জাতীয় কংগ্রেসের ত্রিপুরার ইনচার্জ @drajoykumar কে পাথর দিয়ে আক্রমণ করে। বিজেপির কুশাসনে সুষ্ঠু নির্বাচন হওয়া অসম্ভব। নির্বাচন কমিশনের দ্রুত পদক্ষেপ আমরা দাবি করছি।@ceotripura @INCIndia pic.twitter.com/fV2cEpgiFo
— Tripura Congress (@INCTripura) January 18, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."