സഊദിയില്‍ തമിഴ്‌നാട് സ്വദേശിയുടെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു
ദമാം: സഊദിയില്‍ തമിഴ്‌നാട് സ്വദേശിയുടെ കുത്തേറ്റു മലയാളി കൊല്ലപ്പെട്ടു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി ചെറലില്‍ മുഹമ്മദലിയാണ് കുത്തേറ്റു മരിച്ചത്. 58 വയസായിരുന്നു. കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ ആണ് സംഭവം. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മഹേഷ് (45) കുത്തേറ്റാണ് മരിച്ചത്. ഇരുവരും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. കുത്തേറ്റു സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇരുവരും ഒരേ റൂമിലാണ് താമസം. ഞായറാഴ്ച ഉച്ചക്കാണ് മലയാളികളെ നടുക്കിയ സംഭവം. ഇരുവരും ഇന്നലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് എത്തിയതായിരുന്നു. സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഇയാള്‍ അഞ്ചുവര്‍ഷമായി ഇതേ കമ്പനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു റൂമില്‍ നിന്നുള്ള ഒച്ചപ്പാടുകള്‍ കേട്ട് സമീപത്തുള്ളവര്‍ എത്തിയെങ്കിലും പിന്നീട് പോലീസ് എത്തിയാണ് കുത്തേറ്റയാളെ ആശുപത്രിയിലേക്ക് നീക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെന്റ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്രെ. തുടര്‍ന്ന് കമ്പനി അവധി നല്‍കുകയും വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയതിെന്റ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവര്‍ഷമായി 'ജെംസ്' കമ്പനയില്‍ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."