HOME
DETAILS

അപകടത്തിലേക്ക് വെളിച്ചം വീശുന്നവര്‍

  
backup
August 19, 2016 | 8:11 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82


കണ്ണൂര്‍: രാത്രികാലങ്ങളില്‍ വാഹനവുമായി റോഡിലിറങ്ങുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് എതിരേ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ്. അനുവദനീയമല്ലാത്ത ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുമ്പോഴും നഗ്‌നമായ ഈ നിയമലംഘനത്തിനെതിരേ അധികൃതര്‍ കണ്ണടയ്ക്കുന്നു. രാത്രിയുണ്ടാകുന്ന അപകടങ്ങള്‍ക്കു ഇത്തരം ഹൈ ബീം ഹെഡ്‌ലൈറ്റുകള്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. മുന്‍പ് ആഡംബരവാഹനങ്ങള്‍ മാത്രം ഉപയോഗിച്ചുവന്ന ഇത്തരം ലൈറ്റുകള്‍ ഇപ്പോള്‍ ഇരുചക്രവാഹനങ്ങളിലും അധികരിച്ചു വരികയാണ്.
ഹാലജന്‍ ലൈറ്റ് ഘടിപ്പിച്ച ബൈക്കുകളില്‍ ചീറിപ്പായുന്നവരില്‍ കൂടുതലും യുവാക്കളാണ്.
എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കുന്നത് വളരെ ചെറിയ ശതമാനം ഡ്രൈവര്‍മാര്‍ മാത്രമാണ്. സാധാരണ വെളിച്ചം കണ്ണിലടിച്ചാല്‍പോലും വാഹനങ്ങള്‍ നിയന്ത്രണം വിട്ടേക്കാം. ഇതിനിടെയാണ് ഹാലജന്റെ കടന്നുവരവ്. നിരോധിച്ചിട്ടുണ്ടെങ്കിലും എയര്‍ഹോണ്‍  ഉപയോഗിക്കുന്ന വാഹനങ്ങളും ധാരാളമാണ്.
സ്വകാര്യബസുകള്‍ മരണപ്പാച്ചിലിനിടെ ഗതാഗതകുരുക്കില്‍ മുഴക്കുന്നത് എയര്‍ഹോണാണ്. ഇതിന്റെ കാതടപ്പിക്കുന്ന ശബ്ദം യാത്രക്കാരില്‍ അസ്വസ്ഥത സൃഷ്ടിക്കും. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ്  എയര്‍ഹോണിനെതിരേ നടപടിയാരംഭിച്ചുവെങ്കിലും പിന്നീട് ശോഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  21 hours ago
No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  a day ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  a day ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  a day ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a day ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  a day ago