കംപ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ശരീരത്തിലും കാപ്സ്യൂളുകളാക്കി ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വര്‍ണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കേസുകളിലായി പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വര്‍ണം. കംപ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളുകളാക്കിയുമാണ് യാത്രക്കാര്‍ സ്വര്‍ണം കടത്തിയിരുന്നത്. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണം കണ്ടെത്തി. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കംപ്യൂട്ടര്‍ പ്രിന്ററിനുള്ളില്‍ കടത്തിയ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി അബ്ദുല്‍ ആഷിഖ് പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ തവനൂര്‍ സ്വദേശി അബ്ദുല്‍ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈര്‍ എന്നിവരെയും പിടികൂടിയിട്ടുണ്ട്. മറ്റൊരു കേസില്‍ വടകര വില്ലിയാപ്പള്ളി സ്വദേശി അഫ്നാസിനെയും കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് 1145 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."