സൗജന്യ വൈഫൈ: പ്രതിസന്ധി തീരാതെ മലപ്പുറം നഗരസഭ
മലപ്പുറം: രാജ്യത്ത് തന്നെ മാതൃക പദ്ധതിയായി മലപ്പുറം നഗരസഭ കൊണ്ടു വന്ന വൈഫൈ പദ്ധതിയുടെ തുടര്‍ നടത്തിപ്പു സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ആവശ്യമായ തുക നല്‍കാനാവാത്തതാണ് നഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരസഭയിലെ താമസക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന പേരില്‍ വൈഫൈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനായി റയില്‍ ടെല്‍ കമ്പനിയുമായി 1.6 കോടി രൂപക്ക് കരാര്‍ ഉറപ്പിക്കുകയും ചെയതു. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ റയില്‍ ടെല്ലിന് 50 ലക്ഷം രുപ നല്‍കി. തുടര്‍ന്ന് പദ്ധതിക്കായി കോട്ടപ്പടി, കുന്നുമ്മല്‍, നഗരസഭ ഓഫീസ് എന്നിവിടങ്ങളില്‍ വൈഫൈ ടവറുകളും കമ്പനി സ്ഥാപിച്ചു. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാക്കി തുക ലഭിക്കുന്നതിന് നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് റയില്‍ ടെല്‍ കത്ത് നല്‍കുകയും ചെയതിട്ടുണ്ട്. പദ്ധതി ആരംഭ സമയത്ത് റെയില്‍ ടെല്ലിന് നല്‍കിയ 50 ലക്ഷം രൂപ ഐ.ടി മിഷന്‍ നഗരസഭക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ തുകയും നഗരസഭക്ക് ലഭിക്കാതായതോടെ ബാക്കിയുള്ള 1.1 കോടി എവിടെ നിന്ന് നല്‍കുമെന്ന ആശങ്കയിലാണ് നഗരസഭ. റയില്‍ ടെല്ലുമായി നഗരസഭ വച്ച കലാവധി ശനിയാഴ്ച അവസാനിക്കുകയാണ്. കരാര്‍ പ്രകാരമുള്ള തുക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനും റെയില്‍ ടെല്ലിന് പദ്ധതിയുണ്ട്. വിധി റെയില്‍ ടെല്ലിന് അനുകൂലമായാല്‍ വന്‍ ബാധ്യതയായിരിക്കും നഗരസഭക്ക് വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."