ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം; പ്രതിഷേധവുമായി ബി.ജെ.പി, പൂജപ്പുരയില്‍ സംഘര്‍ഷം, പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി ബി.ജെ.പി. പൂജപ്പുരയില്‍ പ്രദര്‍ശനം നടത്തുന്നിടത്തേക്ക് ബി.ജെ.പിയും ബി.ജെ.പി അനുകൂല സംഘടനകളും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകര്‍ക്കാനുള്ള ശ്രമങ്ങളും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി.
ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. കാംപസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതല്‍ പ്രദര്‍ശനങ്ങളൊരുക്കി. പലയിടത്തും പ്രദര്‍ശനം സംഘര്‍ഷങ്ങള്‍ക്കുമിടയാക്കി.
തിരുവനന്തപുരം മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എതിര്‍പ്പുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദര്‍ശനം. കൊച്ചി ലോ കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ആണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ സെമിനാര്‍ കോപംള്കസില്‍ അനുമതി നിഷേധിച്ചതോടെ പോര്‍ട്ടിക്കോയില്‍ പ്രദര്‍ശനമൊരുക്കി.പാലക്കാട് വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ മുന്‍കയ്യെടുത്തായിരുന്ന പ്രദര്‍ശനം. ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."