വ്യാജ ഐ ഫോൺ വിൽപന; നാല് കടകൾക്കെതിരെ കേസ്
തിരുവനന്തപുരം: വ്യാജ ആപ്പിൾ ഫോൺ വിറ്റ നാല് കടകൾക്കെതിരെ കേസടുത്തു. തിരുവനന്തപുരം തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് വ്യാജ ഐ ഫോൺ വിറ്റതിന് ഫോർട്ട് പൊലിസ് കേസെടുത്തത്. ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് കേസ്.
തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ, ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി, നാലുമുക്കിലെ തിരുപ്പതി മൊബൈൽസ്, നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച ഗ്രാഫിൻ ഇന്റലിജന്റൽ കമ്പനിയാണ് വ്യാജന്മാർക്കെതിരെ രംഗത്ത് വന്നത്. ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പൊലിസിന് പരാതി നൽകിയത്.
പൊലിസ് കേസെടുത്ത കടകളിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോൺ അടക്കമുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നായിരുന്നു പരാതി. ഡെപ്യൂട്ടി കമ്മീഷണർക്ക് കമ്പനി നൽകിയ പരാതി ഫോർട് പൊലിസിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."