HOME
DETAILS

വഖ്ഫ് നിയമനം നിയമസഭയിൽ തന്നെ തീരുമാനം പിൻവലിക്കണം: സാദിഖലി തങ്ങൾ

  
backup
March 27, 2022 | 6:27 AM

896532-56345120


ആലപ്പുഴ
വഖ്ഫ് സമരവുമായി മുസ് ലിം ലീഗ് മുന്നോട്ട് പോകുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
നിയമസഭയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭയിൽ തന്നെ തീരുമാനം പിൻവലിക്കണം. മുസ് ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. സിൽവർ ലൈനിൽ നടക്കുന്നത് ജനകീയ സമരമാണ്. രാഷ്ട്രീയ സമരമല്ല ജനങ്ങൾ മുഴുവൻ പദ്ധതിക്ക് എതിരാണെന്നും തങ്ങൾ പറഞ്ഞു. സ്വത്വ രാഷ്ട്രീയം എന്നത് സ്വാർത്ഥ രാഷ്ട്രീയമല്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങൾ നൽകുന്നത് നീട്ടിവയ്ക്കുക എന്നതാണ് ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളി. അത് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജന. സെക്രട്ടറി പി.കെ. ഫിറോസ് കർമ രേഖ പ്രഖ്യാപിച്ചു. കെ.എം ഷാജി, പി.വി അബ്ദുൽ വഹാബ് എം.പി, ടി.എം സലീം, ബീമാപള്ളി റഷീദ്, എച്ച്. ബഷീർ കുട്ടി, പി.കെ നവാസ് സംസാരിച്ചു യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മാഈൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി കാര്യാറ നസീർ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളനം രാവിലെ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. പി.എം.എ സലാം, വി. കെ ഇബ്രാഹിംകുഞ്ഞ്, പി എച്ച്. അബ്ദുൽ സലാം ഹാജി, കെ ഇ അബ്ദുൽ റഹ്മാൻ, എ.എം നസീർ, ടി.പി അഷ്റഫലി. കെ.എം മാഹിൻ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  8 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  8 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  8 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  8 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  8 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  8 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  8 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  8 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago