HOME
DETAILS

ഹിജാബ് മാത്രമല്ല, കാമ്പസില്‍ നിസ്‌ക്കാരവും പാടില്ലെന്ന്; ക്ലാസ് മുറിയില്‍ നിസ്‌ക്കരിക്കുന്ന വിദ്യാര്‍ത്ഥിനിയെ തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍

  
Web Desk
March 27 2022 | 07:03 AM

national-hindutva-groups-create-ruckus-over-hijab-clad-girls-namaz-in-college-2022

ഭോപാല്‍; ഹിജാബിനു പിന്നാലെ കാമ്പസിനുള്ളില്‍ വെച്ച് നിസ്‌ക്കരിക്കുന്നതും തടഞ്ഞ് ഹിന്ദുത്വര്‍. മധ്യപ്രദേശിലെ ഡോ. ഹരിസിങ് ഗോര്‍ കേന്ദ്ര സര്‍വ്വകലാശാലയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി നിസ്‌ക്കരിക്കുന്നതിനിടെ ജയ്ശ്രിറാം മുഴക്കിയും മറ്റും ഇവര്‍ ബഹളം വെക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി നിസ്‌ക്കരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ക്ലാരിയോണ്‍ ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടി നിസ്‌ക്കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകര്‍ കാമ്പസിലെത്തി. പ്രതിഷേധവും ആരംഭിച്ചു. ജയ്ശ്രീറാം മുഴക്കിയും ഹനുമാന്‍ ജല്‍സ ആലപിച്ചുമായിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോളജ് അധികൃതര്‍ക്ക് മെമ്മോറാണ്ടം നല്‍കിയതായും ക്ലാരിയോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വകലാശാലയിലെ ചില ഫാക്കല്‍റ്റി അംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരം ബോധപൂര്‍വമായ പ്രവൃത്തിയായിരുന്നു അത്. പെണ്‍കുട്ടിയെ നിസ്‌കരിക്കാന്‍ സഹായിച്ചവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- ഹിന്ദു ജാഗരണ്‍ മഞ്ച് അംഗം കപില്‍ സ്വാമി പറയുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥിനി നിസ്‌ക്കരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്ലാ വിദ്യാര്‍ത്ഥികളോടും യൂണിവേഴ്‌സിറ്റി കാമ്പസിന് പുറത്ത് അവരുടെ മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- വൈസ് ചാന്‍സലര്‍ വിശദീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  5 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  5 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  5 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  5 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  5 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  5 days ago
No Image

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

Kerala
  •  5 days ago
No Image

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

National
  •  5 days ago
No Image

മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 

National
  •  5 days ago
No Image

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

National
  •  5 days ago