HOME
DETAILS
MAL
ബി.ജെ.പിയെ കൈയൊഴിഞ്ഞ് വീണ്ടും ഒ രാജഗോപാല്‍; നേമം എം.എല്‍.എയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല
backup
April 06 2021 | 10:04 AM
തിരുവനന്തപുരം: നേമത്ത് ബി.ജെ.പിക്ക് പന്തുണ പ്രഖ്യാപിക്കാന്‍ തയാറാവാതെ ഒഴിഞ്ഞുമാറി വീണ്ടും ഒ രാജഗോപാല്‍. നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് 'ഞാന്‍ നേമം എംഎല്‍എയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാന്‍ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാന്‍ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണംന്നും അദ്ദേഹം പറഞ്ഞു.
പരാജയഭീതി കൊണ്ടാണ് ബി.ജെ.പി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അദ്ദേഹം പറയുന്നുണ്ടെങ്കില്‍ വല്ല കാരണവും ഉണ്ടാവും 'എന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജഗോപാലിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."