HOME
DETAILS

ജനവിധി കഴിഞ്ഞു; 74.02 ശതമാനം പോളിങ്‌: കൂട്ടിക്കിഴിച്ച് മുന്നണികള്‍‌

  
backup
April 06 2021 | 13:04 PM

poling-finish-kerala-ukuy-jtyiyuelection-9876768543-kgvjkj-1234

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിങ്‌ സമയം അവസാനിച്ചു. ഏഴുമണിവരേ ക്യുവിലുണ്ടായിരുന്നവര്‍ക്ക് ഇനി വോട്ടുചെയ്യാം. ഇതുവരെ 74.02 ശതമാനമാണ് ഇതുവരേയുള്ള പോളിങ്‌ ശതമാനം. അവസാന ലാപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവച്ചതിന്റെ ആവേശം വോട്ടര്‍മാര്‍ കൂടി ഏറ്റടുത്തതോടെ സംസഥാനത്ത് രാവിലെ മികച്ച പോളിങയിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ് ആയിരുന്നുവെങ്കിലും ഉച്ചയോടെ പോളിങ്‌ മന്ദഗതിയിലായി. വോട്ടിങ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് ശതമാനം 50 ശതമാനംകടന്നിരുന്നു.

തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂര്‍ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂര്‍ 77.42%, കാസര്‍കോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

ത്രികോണ മത്സരം നടന്ന നേമത്ത് 69.65 ശതമാനവും കഴക്കൂട്ടത്ത് 69.46 ശതമാനവും പോളിങ് നടന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പതിവു പോലെ തിരുവനന്തപുരത്താണ് കുറവ് പോളിങ്, 61.69%.

കൊല്ലത്ത് കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 78.49 ശതമാനം. ജില്ലയില്‍ പുനലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പത്തനംതിട്ടയില്‍ പൊതുവെ പോളിങ് കുറവായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ 71.33 ശതമാനമാണ് പോളിങ്. അടൂരിലും പോളിങ് എഴുപത് ശതമാനം കടന്നു.

ആലപ്പുഴയില്‍ ചേര്‍ത്തല മണ്ഡലത്തില്‍ പോളിങ് 80 ശതമാനം (80.39%) കടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 73.81 ശതമാനമാണ് പോളിങ്. അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെല്ലാം പോളിങ് 70 ശതമാനം കടന്നു.

കോട്ടയത്ത് കടുത്തുരുത്തിയില്‍ മാത്രമാണ് പോളിങ് 70 ശതമാനത്തിന് താഴെ പോയത്, 68.01%. പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ 72.38 ശതമാനമാണ് പോളിങ്. ഇടുക്കിയില്‍ ഉടുമ്പന്‍ചോലയിലും (73.21%), പീരുമേട്ടിലും (72.05%) പോളിങ് മികച്ച നിലയിലായിരുന്നു.

എറണാകുളം ജില്ലയില്‍ ട്വന്റി 20യുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-80.79%. കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ 70 ശതമാനത്തില്‍ താഴെയാണ് പോളിങ്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ പോളിങ് എഴുപത് ശതമാനത്തിലെത്തിയില്ല. 68.35 ശതമാനം പോളിങ് രേഖപ്പടുത്തിയ ഗുരുവായൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല.

സമാധാനപരമായാണ് സംസ്ഥാനത്ത് വോട്ടിങ് പുരോഗമിച്ചത്. എന്നാല്‍ അങ്ങിങ്ങ് ചെറിയ തോതിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.

നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം നേമത്ത പോളിങ് കുറഞ്ഞു. ആലപ്പുഴ എരണാകുളം, കോഴിക്കോട്, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 70 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണ് റിക്കാര്‍ഡ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.51 ശതമാനമാണ് ഇവിടെ പോളിങ്.
രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണി പ്രവര്‍ത്തകര്‍. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കല്‍പ്പറ്റയില്‍ കൈപ്പത്തിയുടെ വോട്ട് താമരക്കു ലഭിക്കുന്നതായും പരാതി ഉയര്‍ന്നു. ആറന്‍മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനുനേരെ കയ്യേറ്റ ശ്രമമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുഖ്യമന്ത്രി അടക്കമുള്ളനേതാക്കള്‍ ശബരി മല വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഉയര്‍ത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത് ഒരാളെ ക്സറ്റഡിയിലെടുത്തു. കൂത്തുപറമ്പിലും തളിപ്പറമ്പിലും യു.ഡി.എഫ് ബുത്ത് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചാതായും പരാതിയുണ്ട്. പലയിടത്തും കള്ളവോട്ടു നടന്നതായും മുന്നണികള്‍ പരസ്പരം ആരോപിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago