ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനം തടയാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ ബി.ജെ.പി ശ്രമം. നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രദർശന സ്ഥലത്തെത്തി തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പ്രവർത്തകർ അടക്കം 16 ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് കച്ചേരി നടയിൽ വച്ച് ബി.ബി.സി.യുടെ വിവാദ ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്നാൽ പ്രദർശന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ വച്ച് പൊലിസ് തടയുകയായിരുന്നു. അതിനിടെ വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി മുദ്രാവക്യം വിളിച്ച് പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."