അപൂര്‍വയിനം നിശാശലഭം തിരൂര്‍ക്കാട്ട്
അങ്ങാടിപ്പുറം: അപൂര്‍വയിനം നിശാശലഭത്തെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെട്ടതു കൗതുകമായി. തിരൂര്‍ക്കാട് പടിഞ്ഞാറേപാടം കറുമുക്കില്‍ ഷബീറിന്റെ വീട്ടിലാണ് ഈ അത്യപൂര്‍വമായ നിശാശലഭമെത്തിയത്. ഇന്ത്യയില്‍ തന്നെ വളരെ ദുര്‍ലഭമായ ഇനത്തില്‍പ്പെട്ട അറ്റ്‌ലസ് മോത്തുകളാണിവ. മറ്റു ചിത്രശലഭങ്ങളേക്കാള്‍ വലിപ്പവും ഇവയുടെ പ്രത്യേകതയാണ്.
നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന മറ്റു ചിത്രശലഭങ്ങളെ പോലെ പൂക്കളിലെ തേന്‍ നുകര്‍ന്നു ജീവിക്കുന്നവയല്ല ഈ അറ്റ്‌ലസ് മോത്തുകള്‍. ചിത്രശലഭങ്ങളെ പോലെ മുട്ടയിടുകയും മുട്ട വിരിഞ്ഞ് പ്യൂപ്പ രൂപത്തില്‍ വളര്‍ന്ന ശേഷമാണ് നിശാലഭമായി മാറുന്നത്. കാപ്പിച്ചെടികളിലാണിവര്‍ മുട്ടയിടുന്നത്. മൂന്നാഴ്ച്ച മാത്രമേ അറ്റ്‌ലസ് മോത്തുകള്‍ക്ക് ആയുസുള്ളൂവെന്നുംനിശാശലഭങ്ങള്‍ ഇണചേര്‍ന്നു മുട്ടയിടുന്നതോടെ ചത്തൊടുങ്ങുമെന്നുംപരിസ്ഥിതി പ്രവര്‍ത്തകന്‍ പി.ജെ സ്റ്റിബിന്‍ ഉണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."