വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയാല്‍ ബലാത്സംഗക്കുറ്റം ചുമത്താന്‍ പറ്റില്ലെന്ന് സുപ്രിംകോടതി
നന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്താന്‍ പറ്റില്ലെന്ന് സുപ്രിംകോടതി. കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. പ്രതി ശരിക്കും വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെയായിരിക്കാം വാഗ്ദാനം നല്‍കിയിരിക്കുക. പിന്നീട്, അപ്രതീക്ഷിത സാഹചര്യങ്ങളോ അവന്റെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളോ നേരിടേണ്ടിവന്നതിനാല്‍ വാഗ്ദാനം പാലിക്കാന്‍ കഴിയാതെ പോയതായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി സ്വദേശി നഈം അഹമ്മദ് നല്‍കിയ ഹരജിയിലാണ് കോടതിവിധി. മൂന്ന് കുട്ടികളുള്ള വിവാഹിതയായ ഒരു സ്ത്രീയുമായി പ്രതിക്ക് ബന്ധമുണ്ടാകുകയും അതില്‍ കുഞ്ഞ് ജനിക്കുകയുമായിരുന്നു. സ്ത്രീ പിന്നീട് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയെങ്കിലും പ്രതി അവരെ വിവാഹം കഴിക്കാന്‍ തയാറായില്ല. തുടര്‍ന്ന് സ്ത്രീയുടെ പരാതിയില്‍ പൊലിസ് ബലാത്സംഗത്തിന് കേസെടുക്കുകയും വിചാരണക്കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. മൂന്ന് കുട്ടികളുടെ മാതാവായ സ്ത്രീ തന്റെ ബന്ധത്തിന്റെ പ്രാധാന്യവും അനന്തരഫലങ്ങളും മനസിലാക്കാന്‍ പക്വതയും ബുദ്ധിയും ഉള്ളവളായിരുന്നുവെന്ന് കോടതി വിലയിരുത്തി.
പ്രതി വിവാഹിതനും കുട്ടികളും ഉള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടും യാതൊരു പരാതിയുമില്ലാതെ അവള്‍ പ്രതിക്കൊപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു. പ്രതിയും സ്ത്രീയുമായി പിന്നീടുണ്ടായ തര്‍ക്കമാണ് പരാതിക്കിടയാക്കിയതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."