HOME
DETAILS

അമരത്വം നല്‍കുന്ന പഴം തേടി

  
backup
April 11 2021 | 04:04 AM

5453416514-2
 
 
 
കം മുഴുവന്‍ ചുറ്റിസഞ്ചരിച്ച ഒരു പണ്ഡിതന്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വൃക്ഷം ഉണ്ടെന്നും അതിന്റെ ഫലം ഭക്ഷിച്ചാല്‍ അനശ്വര ജീവിതം ലഭിക്കുമെന്നും പറഞ്ഞതായി ഒരു കഥ പേര്‍ഷ്യയില്‍ പ്രചരിച്ചു. കഥ രാജാവിന്റെ ചെവിയിലുമെത്തി. മിക്കവാറും മനുഷ്യരെപ്പോലെ അദ്ദേഹത്തിനും എന്നെന്നും ജീവിച്ചിരിക്കാന്‍ മോഹമുണ്ടായിരുന്നു. ആ വൃക്ഷം  എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആഗ്രഹം രാജാവിനെ പിടികൂടി. തന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിയെ അദ്ദേഹം ദൗത്യം ഏല്‍പ്പിച്ചു. യാത്രക്കാവശ്യമായ ധനം ലഭ്യമാക്കി.
ഇന്ത്യയില്‍ എത്തിയ മന്ത്രി തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ യാത്ര ചെയ്തു. സര്‍വ്വ ഗ്രാമങ്ങളും താണ്ടി. കണ്ടുമുട്ടുന്ന ഓരോ മനുഷ്യനോടും നിത്യജീവന്‍ നല്‍കുന്ന വൃക്ഷഫലത്തെ കുറിച്ച് അന്വേഷിച്ചു.
അധികമാളുകളും അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ചിലര്‍ ഭ്രാന്തനെന്നു കരുതി അവഗണിച്ചു. വിദേശ നാട്ടില്‍ രാപ്പകലുകള്‍ തനിച്ചു കഴിയേണ്ടിവന്ന മന്ത്രിക്ക് അപൂര്‍വമായേ സൗഹൃദം കാണിക്കുന്ന മുഖങ്ങളെ കാണാനാവുന്നുളളൂ. അദ്ദേഹത്തോട് ഗൗരവത്തില്‍ സംസാരിക്കാന്‍ തയ്യാറായവരെല്ലാം നിഷ്ഫലമായ അന്വേഷണത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. തന്റെ വിലപ്പെട്ട സമയം വെറുതെ കളയരുതെന്ന് അവര്‍ വളരെ ആത്മാര്‍ഥമായി അദ്ദേഹത്തോട് പറഞ്ഞു. 
 
ചില വിരുതന്മാര്‍ അദ്ദേഹത്തിന് എത്തിപ്പെടാന്‍ വിഷമമുള്ള വിദൂരസ്ഥലങ്ങളിലെ സാങ്കല്‍പ്പിക വൃക്ഷങ്ങളെക്കുറിച്ച് വര്‍ണിച്ച് കൊടുത്തു. ആളുകള്‍ അദ്ദേഹത്തെ കളിയാക്കി ചിരിക്കുകയും വിഡ്ഢിവേഷം കെട്ടിക്കുകയും ചെയ്തു.
ദുര്‍ഘടങ്ങളും പ്രതിസന്ധികളും വകവയ്ക്കാതെ മന്ത്രി തന്റെ അന്വേഷണം തുടര്‍ന്നു. നിരന്തരമായ അലച്ചില്‍ അദ്ദേഹത്തെ ശാരീരികമായി ക്ഷീണിപ്പിച്ചിരുന്നു. എങ്കിലും മനസ് തളരാതെ അദ്ദേഹം യാത്ര ചെയ്തു. ഇതിനകം വര്‍ഷങ്ങള്‍ കടന്നുപോവുന്നുണ്ടായിരുന്നു. ജരാ നരകള്‍ അദ്ദേഹത്തെ പിടികൂടി. യുവത്വം വിട്ട് വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു. രാജാവ് അദ്ദേഹത്തിനു വേണ്ട പണം യഥാസമയം എത്തിച്ചുകൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, എത്ര അലഞ്ഞിട്ടെന്ത്? പരിഹാസമല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു കണ്ടെത്താനായില്ല. ഒടുവില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
മടക്കയാത്രയില്‍, കേട്ടറിഞ്ഞ ഒരു ദിവ്യനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ മന്ത്രി തീരുമാനിച്ചു. ദിവ്യനെ കണ്ടപാടെ അദ്ദേഹം താന്‍ ഇത്രയും കാലം അടക്കിവച്ച സങ്കടം മുഴുവന്‍ പുറത്തേക്കു ഒഴുക്കി. അദ്ദേഹം പൊട്ടിക്കരഞ്ഞു. ഒടുവില്‍ വികാരം നിയന്ത്രിക്കാനായപ്പോള്‍ ദിവ്യനോട് അദ്ദേഹം തന്റെ സങ്കടകാരണം വ്യക്തമാക്കി. 'മഹാ ഗുരുവേ, എനിക്കു വഴിതെറ്റിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ അന്വേഷിച്ചു പുറപ്പെട്ടത് എനിക്ക് കണ്ടെത്താനായില്ല. ഞാന്‍ ശൂന്യഹസ്തനായി എന്റെ യജമാനന്റെ അടുത്തേക്ക് മടങ്ങുകയാണ്. എനിക്കതില്‍ ലജ്ജയുണ്ട്. എന്നില്‍ ദയ തോന്നണമെന്നും എനിക്കു ശരിയായ വഴി കാണച്ചുതരണം എന്നും ഞാന്‍ അപേക്ഷിക്കുന്നു'.  
 
'എന്താണ് നീ അന്വേഷിക്കുന്നത്?'- ദിവ്യന്‍ അനുതാപത്തോടെ ചോദിച്ചു. 
'വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ രാജാവ് അനശ്വരത സമ്മാനിക്കുന്ന പഴംകായ്ക്കുന്ന വൃക്ഷം കണ്ടുപിടിക്കുന്നതിന് എന്നെ അയച്ചതാണ്. എന്റെ യൗവ്വനം മുഴുവന്‍ ഞാന്‍ അതന്വേഷിച്ചു വെറുതെ കളഞ്ഞു. പരിഹാസവും ഭ്രാന്തനെന്ന വിളിപ്പേരുമല്ലാതെ എനിക്കൊന്നും കിട്ടിയില്ല'.
'ജ്ഞാന വൃക്ഷത്തെ കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്. അത് വളരുന്നത് മനുഷ്യഹൃദയത്തിലാണ്'. ദിവ്യന്‍ പറഞ്ഞു: 'വളരെ പ്രത്യക്ഷവും ആര്‍ക്കും കാണാവുന്നതുമായ ഒന്നിനെ പുറത്തന്വേഷിച്ചു നിങ്ങള്‍ നിങ്ങളുടെ ജീവിതം വെറുതെ കളഞ്ഞു. പല പേരുകളുണ്ടതിന്. ചിലരതിനെ സാഗരം എന്നു വിളിക്കുന്നു. ചിലര്‍ മേഘമെന്ന്, ചിലര്‍ക്കതു വൃഷമാണ്. ചിലരതിനെ സൂര്യനായി കാണുന്നു. ജ്ഞാനത്തിന് പല ഉപയോഗങ്ങളുണ്ട്. അതിലൊന്നാണ് ജീവിതത്തെ അനശ്വരമാക്കല്‍. ദൈവം ഒന്നേയുള്ളൂ. പക്ഷേ, അവന്റെ അടയാളങ്ങള്‍ അനന്തമാണ്. ഒരാള്‍ ഒരച്ഛനാവാം, പക്ഷേ, മറ്റൊരാളുടെ മകനായിരിക്കും. ശത്രു ദേഷ്യമായി കാണുന്നത് മിത്രത്തിന് ദയയായാണ് കാണുക'. ദിവ്യന്‍ തുടര്‍ന്നു, 'നിങ്ങള്‍ ദൈവത്തിന്റെ ഒരടയാളം അഥവാ അമര്‍ത്യത നല്‍കുന്ന ഫലം കായ്ക്കുന്ന വൃക്ഷത്തെയാണ് അന്വേഷിച്ചത്. ഇനിയും സമയം നഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക പുറമേക്കു നോക്കുന്നതിനു പകരം അകത്തേക്ക് ശ്രദ്ധിക്കുക എന്നുള്ളതാണ്. അകത്തുള്ളത് കണ്ടെത്തിക്കഴിഞ്ഞാല്‍ അകം, പുറം എന്ന വ്യത്യാസം അപ്രത്യക്ഷമാവും'. 
മന്ത്രിക്ക് തന്റെ ചുമലില്‍ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതായി അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നിരാശയും പരാജയബോധവും പമ്പകടന്നു. ഹൃദയം പ്രകാശിച്ചു. ദുഃഖത്തിന്റെ സ്ഥാനത്ത് സന്തോഷം നിറഞ്ഞു.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago