HOME
DETAILS

സിൽവർ ലൈൻ: സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ എൽ.ഡി.എഫ് ആദ്യ യോഗം 19ന്, പദ്ധതിയുമായി മുന്നോട്ടെന്നു വിജയരാഘവൻ

  
backup
March 31, 2022 | 5:14 AM

%e0%b4%b8%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%bc-%e0%b4%b2%e0%b5%88%e0%b5%bb-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95


സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കെതിരേ യു.ഡി.എഫും ബി.ജെ.പിയും വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. പദ്ധതിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും.
ഗൃഹസന്ദർശനമടക്കമുള്ള ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അടുത്ത മാസം 19നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കളും പങ്കെടുക്കുന്ന വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എ. വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശികമായി സിൽവർ ലൈനുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടിയായിരിക്കും പ്രചാരണമെന്നും വിജയരാഘവൻ വ്യക്തമാക്കി.
ബസ് ചാർജ്, ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം സർക്കാരിന് അനുമതി നൽകി. പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു 21നു എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്താത്ത സാഹചര്യത്തിൽ മുന്നണി യോഗം അക്കാര്യം ചർച്ച ചെയ്തില്ലെന്നും വിജയരാഘവൻ പറഞ്ഞു.
തിടുക്കം
ഗുണകരമാവില്ലെന്ന് സി.പി.ഐ; ധൃതിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതി ഇത്ര തിടുക്കത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് സർക്കാരിനു ഗുണകരമാകില്ലെന്നു സി.പി.ഐ. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് നിലപാടെടുത്തത്. കല്ലിടൽ നടക്കുന്ന സ്ഥലങ്ങളിലെ സമരവും അതിനെ തുടർന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങളെ സർക്കാരിന് എതിരാക്കുകയാണ്. അതുകൊണ്ട് പദ്ധതിയുടെ വേഗംകുറച്ചു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയ ശേഷം വേഗത കൂട്ടുന്നതാണു നല്ലതെന്നും സി.പി.ഐ നേതാക്കൾ യോഗത്തിൽ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ സർക്കാരിനു ധൃതിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞ അഭിമാന പദ്ധതിയാണെന്നും വ്യക്തമാക്കി. പദ്ധതി നടപ്പാക്കരുതെന്നല്ല, ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകണമെന്നാണ് ഉദ്ദേശിച്ചതെന്നു സി.പി.ഐ നേതാക്കൾ മുഖ്യമന്ത്രിയ്ക്കു മറുപടിയായി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  9 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  9 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  9 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  9 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  9 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago