HOME
DETAILS

ഹരജികളുമായി അവരിനിയും വരും

  
backup
April 12, 2021 | 2:31 AM

4561531351-2

 


പതിനെട്ടുവയസ് തികഞ്ഞ ആര്‍ക്കും അവര്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാമെന്ന് സുപ്രിംകോടതി വിധിപറഞ്ഞിരിക്കുകയാണ്. കെട്ട കാലമെന്ന് എം. മുകുന്ദന്‍ വിശേഷിപ്പിച്ച ഈ കാലത്തും നീതിയും ന്യായവും രാജ്യത്തു പുലരുന്നുവെന്നത് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. അത്തരം ഒരു ആഹ്ലാദമാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി ശ്രദ്ധേയമായ ഒരു വിധിയിലൂടെ നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരേ സ്ഥിരമായി വ്യവഹാരം നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി വക്താവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചിലപ്പോഴെല്ലാം സമ്മാനങ്ങള്‍ നല്‍കിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിലുന്നയിച്ച് പരാജയപ്പെട്ട 'ലൗ ജിഹാദ്' ആരോപണത്തിന്റെ മറ്റൊരു പതിപ്പ് അശ്വനി കുമാര്‍ ഉപാധ്യായ ഹരജി രൂപത്തില്‍ സുപ്രിംകോടതിയില്‍ നല്‍കിയിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വകുപ്പുകള്‍ക്കെതിരാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഏതുമതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹരജി തള്ളിയത്.


പേരും പെരുമയും നേടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇത്തരം ഹരജികളെന്നും മേലാല്‍ ഇതുപോലുള്ള ഹരജികളുമായി വന്നാല്‍ കനത്തപിഴ ചുമത്തേണ്ടിവരുമെന്നും കോടതി താക്കീത് ചെയ്തപ്പോള്‍ അശ്വനി കുമാര്‍ ഉപാധ്യായ ഹരജി പിന്‍വലിക്കുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 25 ല്‍ മതം പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുള്ളതായി വ്യക്തമായി പറയുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നിരന്തരം ഹരജികളുമായി സുപ്രിംകോടതിയുടെ പടികയറിയിറങ്ങല്‍ അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി കുമാറിന്റെ നിത്യകര്‍മങ്ങളില്‍ ഒന്നാണ്. മുസ്‌ലിം ശരീഅത്ത് നിയമത്തിനെതിരേയും ഏക സിവില്‍കോഡ് നടപ്പാക്കാനും പല തവണ ഇയാള്‍ സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതെല്ലാം തള്ളിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇയാളുടേതായി മുസ്‌ലിംകള്‍ക്കെതിരേ നിരവധി ഹരജികള്‍ കോടതിയിലുണ്ട്.


അശ്വനി കുമാര്‍ ഉപാധ്യായ സുപ്രിംകോടതി അഭിഭാഷകനാണെന്നിരിക്കെ നിയമത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും തീര്‍ച്ചയായും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കും. അത്തരത്തിലുള്ള അറിവുകള്‍ ഉണ്ടായിട്ടും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരര്‍ഥകമായ വാദങ്ങള്‍ നിരത്തി കോടതിയുടെ വിലപ്പെട്ടസമയം കളയുന്ന ഇയാള്‍ക്കെതിരേ നടപടി അനിവാര്യമാണ്. ഇദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്ത് 'ലൗ ജിഹാദ്' നടക്കുന്നു എന്ന ആരോപണത്തെ കോടതികളും പാര്‍ലമെന്റും അന്വേഷണ ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞതാണ്. എന്നിട്ടും അരിശം തീരാതെയാണ് യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. സുപ്രിംകോടതിയില്‍നിന്ന് ഈ നിയമങ്ങള്‍ക്കനുകൂലമായ ഉത്തരവുകള്‍ ലഭിക്കാനാണ് അശ്വനി കുമാര്‍ ഉപാധ്യായ ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്‍കല്‍ എന്നതിലൂടെ നടത്തപ്പെടുന്ന മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ടാവുക. സുപ്രിംകോടതി ഈ ഹരജി തള്ളിക്കളഞ്ഞ സ്ഥിതിക്ക് യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ നിയമപരമായ നിലനില്‍പ്പിന് ഇനിഎത്രത്തോളം സാംഗത്യമുണ്ട്?


കലാലയങ്ങളിലും കാംപസുകളിലും ജോലി സ്ഥലങ്ങളിലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയത്തില്‍ വിവാഹിതരാകുന്ന സംഭവങ്ങളില്‍ മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്നതിനെ മാത്രം എടുത്തുകാട്ടി, മുസ്‌ലിം സമുദായത്തിനെതിരേ വ്യാപകമായ കുപ്രചാരണങ്ങളാണ് സംഘ്പരിവാര്‍ അഴിച്ചുവിടുന്നത്. 'ലൗ ജിഹാദ്' നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടപ്പോള്‍ അത്തരത്തിലൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും ഇപ്പോഴത്തെ ഡി.ജി.പിയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതാണ്. സംസ്ഥാനത്തോ രാജ്യത്തെവിടെയെങ്കിലുമോ 'ലൗ ജിഹാദ്' നടക്കുന്നുണ്ടോ എന്ന് 2020 ഫെബ്രുവരി നാലിന് ബെന്നി ബെഹനാന്‍ എം.പി ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ രാജ്യത്ത് അങ്ങനെയൊന്ന് നടക്കുന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി നല്‍കിയ ഉത്തരം പാര്‍ലമെന്റിന്റെ രേഖയിലുണ്ട്.


മതപരിവര്‍ത്തനത്തില്‍ ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാനാവില്ല. ആരെയെങ്കിലും ബലമായി മതം മാറ്റിയാല്‍, വിവാഹം കഴിച്ചാല്‍ അതിനെതിരേ പ്രയോഗിക്കാന്‍ ഇവിടെ പൊതുനിയമമുണ്ട്. മതനിരപേക്ഷ ഇന്ത്യയിലും കാലങ്ങളായി സ്വമനസാലെയുള്ള പ്രണയ വിവാഹങ്ങളും സ്വമനസാലെയുള്ള മതപരിവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങള്‍ മുസ്‌ലിം യുവാക്കള്‍ക്കു നേരെ മാത്രം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് മുസ്‌ലിംകള്‍ക്കെതിരേയുള്ള അവരുടെ വിവിധ അജന്‍ഡകളിലൊന്നു മാത്രമാണ്. അതിനാല്‍ തന്നെ യോഗി ആദിത്യനാഥിനെപ്പോലുള്ള ഭരണാധികാരികള്‍ നിയമപരമായ നിലനില്‍പ്പുണ്ടാവില്ലെന്ന ഉറപ്പുണ്ടായാലും മുസ്‌ലിംകള്‍ക്കെതിരേ മതംമാറ്റ നിരോധന നിയമം കൊണ്ടുവരും.
ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ അപരവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പലവിധ കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നതിലൊന്ന് മാത്രമാണ് 'ലൗ ജിഹാദ്' ആരോപണവും നിര്‍ബന്ധിത മതംമാറ്റ ആരോപണങ്ങളും. അതിനാല്‍ തള്ളിപ്പോയ ഹരജിക്ക് സമാനമായ മറ്റൊരു ഹരജിയുമായി നാളെ അശ്വനി കുമാര്‍ ഉപാധ്യായ വീണ്ടും സുപ്രിംകോടതിയുടെ പടവുകള്‍ കയറി വരും. കോടതി അയാളെ വിലക്കാത്തിടത്തോളം അയാളിതു തുടരുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  7 days ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  7 days ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  7 days ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  7 days ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  7 days ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  7 days ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  7 days ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  7 days ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  7 days ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  7 days ago