60 പേരുമായിപോയ ബോട്ട് അപകടത്തില്‍പെട്ടു; 30 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു
സന്‍ആ: യമനില്‍ നിന്നും 60 പേരുമായി പുറപ്പെട്ട ബോട്ട് ആഫ്രിക്കയിലെ ജിബൂട്ടി തീരത്തിനടുത്തുണ്ടായ അപകടത്തില്‍ 34 അഭയാര്‍ഥികള്‍ മരിച്ചു. കള്ളക്കടത്തുകാരാണ് അഭയാര്‍ഥികളെ ഇത്തരത്തില്‍ കടത്തിയതെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ വക്താവ് മുഹമ്മദ് അബ്ദീക്കര് പറയുന്നു. അപകടത്തില്‍ സ്ത്രീകളും കുട്ടികളുംപെട്ടിട്ടുണ്ട്.
ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഇതേ മേഖലയില്‍ കഴിഞ്ഞ മാസം നാലിന് ഉണ്ടായ ബോട്ടപകടത്തില്‍ 20 അഭയാര്‍ഥി കള്‍ മരിച്ചിരുന്നു. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമാണ് ജിബൂട്ടി. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍.
https://twitter.com/AbdikerM/status/1381555506595106819?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1381555506595106819%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aljazeera.com%2Fnews%2F2021%2F4%2F12%2F34-migrants-dead-after-boat-capsizes-off-djibouti-says-iom
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."