HOME
DETAILS
MAL
അപ്പോള്‍ ഉള്ളിക്കറി തിന്നാലോ...സംഘ്പരിവാറിനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി
backup
April 01 2022 | 09:04 AM
തിരുവനന്തപുരം: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇത് സംബന്ധിച്ച വാര്‍ത്തക്കൊപ്പം അപ്പോള്‍ ഉള്ളിക്കറി തിന്നാലോ എന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്.
ഇത്തരം പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്നുച്ചക്ക് കഴിക്കാന്‍ ബിരിയാണിയാവാം എന്നും ഫേസ്ബുക്കില്‍ കുറിച്ചു. തമിഴ്നാട്ടില്‍ വ്യാപകമായി ബിരിയാണി വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ ഈ പ്രചാരണം അഴിച്ചുവിടുന്നുമുണ്ട്.
നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ബീഫ് കഴിക്കുന്നുവെന്ന പേരില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് സുരേന്ദ്രന് അതിനെ പ്രതിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."