കെ ഡി എം എഫ് റിയാദ് അഹ്‌ലൻ ലി റമദാൻ സംഘടിപ്പിച്ചു
റിയാദ്: വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് കൊണ്ട് റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ അഹ്‌ലൻ ലി റമദാൻ പരിപാടി സംഘടിപ്പിച്ചു. 'കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം' എന്ന പ്രമേയത്തിലുള്ള ത്രൈമാസ കാംപയിന്റെ ഭാഗമായി റിയാദ് ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുജീബ് ഫൈസി മമ്പാട് ഉദ്ഘാടനം ചെയ്തു. കെ ഡി എം എഫ് പ്രസിഡണ്ട് സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു.
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്വമദ് പൂക്കോട്ടൂർ ഓൺലൈൻ വഴി മുഖ്യ പ്രഭാഷണം നടത്തി. ജീവിക്കാൻ വേണ്ടി സമ്പാദിക്കണമെന്നും എന്നാല്‍ സമ്പാദ്യത്തിന് വേണ്ടി ജീവിക്കരുതെന്നും ബുദ്ധിയും വികാരങ്ങളുമുള്ള മനുഷ്യർ ബുദ്ധിപരമായി പ്രവർത്തിച്ചാൽ മലക്കുകളേക്കാൾ ഉന്നതരാകുമെന്നും വൈകാരികമായി പ്രവർത്തിച്ചാൽ മൃഗങ്ങളേക്കാൾ അധഃപതിക്കുമെന്നും അദ്ദേഹം ഉണർത്തി.
റമദാൻ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് തഖ്‌വ (ഭക്തി) ആണെന്നും അനാവശ്യ ചെലവുകള്‍, റമദാനിൽ ഒഴിവാക്കുകയും അർഹതപ്പെട്ടവർക്ക് സഹായങ്ങൾ എത്തിക്കണമെന്നും ബഷീർ ഫൈസി ചുങ്കത്തറ റമളാൻ സന്ദേശ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സമീർ പുത്തൂർ ആമുഖ പ്രഭാഷണം നടത്തി,
അബ്ദുറഹ്മാന്‍ ഫറോക്ക്, അബ്ദുൽ ഗഫൂർ കൊടുവള്ളി ആശംസകൾ നേർന്നു. ജുനൈദ് മാവൂർ അമീൻ കൊടുവള്ളി സഫറുള്ള കൊയിലാണ്ടി,അബ്ദുൽ റസാഖ് മായങ്ങിൽ അൻവർ കൊടുവള്ളി സമീർ മച്ചക്കുളം നേതൃത്വം നൽകി. ബഷീർ താമരശ്ശേരി, ഷറഫുദ്ദീന്‍ ഹസനി, സ്വാലിഹ് മാസ്റ്റർ, മുഹമ്മദ് കായണ്ണ തുടങ്ങിയവർ സംബന്ധിച്ചു. ഫസലുറഹ്‌മാൻ പതിമംഗലം സ്വാഗതവും അബ്ദുൽ കരീം പയോണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."