HOME
DETAILS
MAL
കൊവിഡ് ഭീതിക്കിടയിലും ഇരു ഹറമുകളിലും ആയിരങ്ങള്‍ തറാവീഹ് നിസ്‌ക്കാരത്തില്‍ പങ്കെടുത്തു
backup
April 13 2021 | 14:04 PM
മക്ക/മദീന: ശക്തമായ കൊവിഡ് പ്രതിസന്ധിക്കിടയിലും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ആയിരങ്ങളാണ് ആദ്യ ദിനത്തിലെ തറാവീഹ് നിസ്‌കാരത്തിലും മറ്റു പ്രാര്‍ഥനകളിലും പങ്കെടുത്തത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരു ഹറം പള്ളികളിലും പത്ത് റക്അത്ത് വീതമാണ് തറാവീഹ് നിസ്‌കാരം നടന്നത്. നിസ്‌കാര ശേഷം വിശ്വാസികള്‍ ഉടന്‍ തന്നെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങി. മക്ക ഹറമില്‍ ശൈഖ് ഡോ: അബ്ദുറഹ്മാന്‍ അല്‍ സുദൈസിയും മദീനയില്‍ ശൈഖ് ഡോ: ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയും തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഈ വര്‍ഷം റമദാനില്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്നതിനായി ശക്തമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളാണ് ഇരു ഹറമുകളിലും നടപ്പിലാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."