HOME
DETAILS

അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരുക്കങ്ങൾ ചർച്ച ചെയ്തു

  
backup
April 14 2021 | 15:04 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%80%e0%b4%b8

ജിദ്ദ: അടുത്ത മാസം സഊദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ ചർച്ച ചെയ്തു.
സഊദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസറിന്റെ നേതൃത്വത്തിലുള്ള സഊദി എയർലൈൻസ് ജനറൽ ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡാണു അടുത്ത മാസം വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരുക്കങ്ങൾ ചർച്ച ചെയ്തത്.
സഊദിയ പ്രവര്‍ത്തന റിപ്പോര്‍ട്ട്, സേവനം മെച്ചപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിഷയങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിശകലനം ചെയ്തു.
സ്വദേശികള്‍ക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുകയും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും പൂര്‍ണ തോതില്‍ തുറക്കുകയും ചെയ്യുന്ന തീയതിയില്‍ ജനുവരി 29 ന് ആഭ്യന്തര മന്ത്രാലയം മാറ്റംവരുത്തിയിരുന്നു.
പുതിയ തീരുമാനം അനുസരിച്ച് മെയ് 17 മുതലാണ് സ്വദേശികള്‍ക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുകയും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും പൂര്‍ണ തോതില്‍ തുറക്കുകയും ചെയ്യുക.
അതേസമയം, ഇന്ത്യയില്‍
കൊവിഡ് കേസുകള്‍ വന്‍തോതില്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സർവീസുകളും മെയ് 17 മുതല്‍ ആരംഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ ഇന്ത്യിലേക്കും തിരിച്ചും സർവീസുകള്‍ക്ക് എയർ ബബിള്‍ കരാർ പോലും നിലവിലില്ല.
അതേ സമയം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ലഭിക്കാത്തതിനാൽ വിവിധ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം സഊദിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago