HOME
DETAILS
MAL
പൊലിസുകാരുടെ അപമര്യാദയുടെ കണക്കെടുക്കാന്‍ നിര്‍ദേശം
backup
April 16 2021 | 00:04 AM
തിരുവനന്തപുരം: പൊലിസുകാര്‍ ഡ്യൂട്ടിക്കിടെ നടത്തിയ അപമര്യാദയുടെ കണക്കെടുക്കാന്‍ നിര്‍ദേശം. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് പൊലിസുകാര്‍ക്കിടയില്‍ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ നല്‍കാനാണ് യൂനിറ്റ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. യോഗത്തിന്റെ മിനുറ്റ്സ് ബുക്ക്ലറ്റില്‍ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്നു പരാതിയുയര്‍ന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."