സംസ്ഥാന ബജറ്റ്: സമര മുഖത്തേക്ക് പ്രതിപക്ഷം; തീ പാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കെപിസിസി ഭാരവാഹി യോഗം ചേര്‍ന്നു. ഇന്ധന വിലവര്‍ധനയുടെ കാര്യത്തില്‍ എക്കാലത്തും പ്രതിരോധത്തിലായിരുന്ന ബി.ജെ.പിയും സമരമുഖത്ത് സജീവമായിട്ടുണ്ട്.
അടിയന്തര കെ.പി.സി.സി യോഗം ഓണ്‍ലൈനിലാണ് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. നാളെയും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സമരം നടത്തും. ബജറ്റിലെ നികുതി വര്‍ധന ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നത്. കെ.പി.സി.സി അധ്യക്ഷന്റെ അധ്യക്ഷതയില്‍ തന്നെയാണ് യോഗം ചേരുന്നത്.
ഇന്ന് സമരം നടക്കാത്ത സ്ഥലങ്ങളില്‍ നാളെ സമരം തുടരാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.കൂടാതെ നിയമസഭ കൂടുന്ന ദിവസങ്ങളില്‍ സഭക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. കൂടുതല്‍ സമരപരിപാടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാരകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."