HOME
DETAILS

വീണ്ടും പതിനായിരം കടന്ന് കൊവിഡ് രോഗികള്‍: രോഗം അതി തീവ്രം; 10000 കടന്നത് ആറുമാസത്തിനുശേഷം:10,031 പേര്‍ക്ക് കോവിഡ്: 21 മരണം, ആകെ മരണം 4877 ആയി

  
backup
April 16 2021 | 12:04 PM

covid-issue-kerala-inews-12345678

തിരുവനന്തപുരം: വീണ്ടും പതിനായിരം കടന്ന് കേരളത്തില്‍ കൊവിഡ് രോഗികള്‍. ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,81,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4877 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂര്‍ 715, കണ്ണൂര്‍ 576, കാസര്‍ഗോഡ് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 648, കൊല്ലം 80, പത്തനംതിട്ട 156, ആലപ്പുഴ 41, കോട്ടയം 269, ഇടുക്കി 123, എറണാകുളം 515, തൃശൂര്‍ 245, പാലക്കാട് 62, മലപ്പുറം 278, കോഴിക്കോട് 464, വയനാട് 79, കണ്ണൂര്‍ 298, കാസര്‍ഗോഡ് 534 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,32,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,933 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,95,096 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9837 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1611 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago
No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago