ജനിക്കാത്ത കുട്ടിക്ക് ജനനസര്‍ട്ടിഫിക്കറ്റ്; എറണാകുളം മെഡിക്കല്‍ കോളജിലെ ജീവനക്കാരനെതിരെ വഞ്ചനാകുറ്റത്തിന് കേസ്
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ പൊലീസ് നടപടി. മെഡിക്കല്‍കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെയാണ് വഞ്ചന, വ്യാജപ്രമാണം ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
മുന്‍സിപ്പാലിറ്റി താല്‍ക്കാലിക ജീവനക്കാരി നല്കിയ പരാതി തുടര്‍ന്നാണ് നടപടി. അനില്‍കുമാര്‍ ഇവരെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുന്‍സിപ്പാലിറ്റി ജീവനക്കാരി പരാതിയില്‍ പറയുന്നത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അനില്‍കുമാറിനെ നേരത്തെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."