അലക്സി നെവല്‍നി ഏതുസമയവും മരിക്കുമെന്ന് ഡോക്ടര്‍മാര്‍
മോസ്കോ:റഷ്യന്‍ ഭരണകൂടം തടവിലാക്കിയ അലക്സി നെവല്‍നിയുടെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് ഡോക്ടര്‍.
പ്രതിപക്ഷ നേതാവായ അലക്സിയെ തടവിലാക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം നടത്തുന്ന നിരാഹാര സമരം മൂന്നാഴ്ചയിലേക്ക് കടന്നിരിക്കെയാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരി 17നാണ് ജര്‍മനിയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചുവന്ന നെവന്നിയെ റഷ്യന്‍ ഭരണകൂടം തടവിലാക്കിയത്. റഷ്യന്‍ പ്രസിഡന്റ് വളാദ്മീര് പുടിന്റെ പ്രധാന എതിരാളിയും വിമര്‍ശകനുമായ നെവല്‍നിക്ക് വിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ജര്‍മനിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയത്. സൈബീരിയന്‍ പട്ടണമായ ടോംസോകില് നിന്നും മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചായിരുന്നു വിഷബാധ കണ്ടെത്തിയത്.
അഞ്ചു മാസത്തെ ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ തടവിലാക്കിയത്. 18 ദിവസത്തിലേറെയായി നിരാഹാരം കിടക്കുന്ന നെവല്‍നിക്ക് കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ അദ്ദേഹം ഏതു സമയവും മരിക്കുമെന്നാണ് ഡോക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഹൃദയാഘാതമോ വൃക്കയുടെ പ്രവര്‍ത്തന ം തകരാറിലാവുകയോ ചെയ്യാമെന്നും ഡോക്ടര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."