സ്റ്റേഡിയങ്ങള്‍ അഭയകേന്ദ്രങ്ങളായി; ഭൂകമ്പ കെടുതി വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങള്‍
ഇസ്താംബൂള്‍: ഫെബ്രുവരി ആറിന്് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ കെടുതികള്‍ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടു. ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ തകര്‍ന്ന് നാമാവശേഷമായതും ഇവിടങ്ങളില്‍ നൂറുകണക്കിന് അടിയന്തര ദുരിതാശ്വാസ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതും ചിത്രങ്ങള്‍ കാണിക്കുന്നു. നിരവധി സ്റ്റേഡിയങ്ങളും മസ്ജിദുകളും അഭയകേന്ദ്രങ്ങളായി മാറി.
തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 16,000 പേര് കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. അതിശൈത്യം രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കി.
അതിജീവിച്ചവര്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപം നിസ്സഹായരായി വിലപിക്കുന്നവരുടെയും ബന്ധുക്കളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരോട് കേണപേക്ഷിക്കുന്നവരുടെയും ചിത്രങ്ങള്‍ ഉള്ളുലയ്ക്കുന്നതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."