HOME
DETAILS
MAL
തിരക്കിനൊപ്പം വാക്‌സിന്‍ ക്ഷാമവും കാസര്‍കോട്ട് ചിലയിടങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവച്ചു
backup
April 21 2021 | 04:04 AM
കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍ക്കാര്‍ ഒരുക്കിയ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ വാക്‌സിന്‍ നല്‍കുന്ന പുലിക്കുന്നിലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ കഴിഞ്ഞദിവസം വാക്‌സിനെടുക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. പലരും രാവിലെ ആറിന് മുന്‍പേ എത്തി ടോക്കണ് വേണ്ടി കാത്തിരുന്നു. ഒന്‍പതരയോടെയാണ് ഇവിടെ വാക്‌സിനേഷന്‍ തുടങ്ങിയത്.
ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരുടെ വലിയ തിരക്കായിരുന്നു. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ തീര്‍ന്നതോടെ വാക്‌സിനേഷന്‍ നിര്‍ത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. വാക്‌സിന്‍ തീര്‍ന്നതിനാല്‍ പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ കുത്തിവയ്പ് നിര്‍ത്തിവച്ചു. ഇതറിയാതെ എത്തിയ നൂറുകണക്കിനാളുകള്‍ മടങ്ങിപ്പോവുകയായിരുന്നു. പലരും ഇന്നലെ രാവിലെ പി.എച്ച്.സിയില്‍ എത്തിയപ്പോഴാണ് വാക്‌സിന്‍ തീര്‍ന്നതായ അറിയിപ്പ് കണ്ടത്. ഇത് നേരത്തേ അറിയിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. വയോധികര്‍ ഉള്‍പ്പെടെയുള്ളവരാണ് രാവിലെ തന്നെ എത്തിയിരുന്നത്. കഴിഞ്ഞദിവസം നീലേശ്വരം താലൂക്ക് ആശുപത്രിയിലും ടോക്കണ്‍ തീര്‍ന്നതോടെ വാക്‌സിനേഷന് എത്തിയവര്‍ മടങ്ങേണ്ടിവന്നിരുന്നു.
തുടക്കത്തില്‍ വിമുഖത കാട്ടിയവരടക്കം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെയാണ് വാക്‌സിനേഷനായി കൂട്ടത്തോടെ എത്തുന്നത്. കാസര്‍കോട്ടെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പും കഴിഞ്ഞദിവസങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്കിന് കാരണമായി. പിന്നീട് നിയന്ത്രണത്തില്‍നിന്ന് ജില്ലാ ഭരണകൂടം പിന്മാറിയിരുന്നു.
അതേസമയം, ജില്ലയില്‍ വാക്‌സിന് നേരിയ ക്ഷാമമുണ്ടെന്ന് അധികൃതര്‍ പറയുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു.
സാമൂഹിക അകലമടക്കം പാലിക്കാതെയുള്ള ജനത്തിരക്ക് വലിയ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇന്നു മുതല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയുള്ളൂ. എന്നാല്‍, രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."