തുര്‍ക്കി- സിറിയ ഭൂകമ്പം: അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമെന്ന് സഫാരി സൈനുല്‍ ആബിദീന്‍
വന്‍ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സഹായിക്കുകയും കൂടി ചെയ്യേണ്ട സമയമെന്ന് സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദീന്‍.
ദുരന്തത്തില്‍ പന്ത്രണ്ടായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഇതുവരെ പുറത്തു വരുന്ന കണക്കുകള്‍. 2.4 കോടിയോളം ജനങ്ങളെയെങ്കിലും ദുരിതം ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പതിനാല് ലക്ഷം കുട്ടികളെയും ദുരിതം ബാധിച്ചിട്ടുണ്ട്. ദുരിത ബാധിത രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യയടക്കം മുന്നോട്ട് വന്നത് അഭിനന്ദനാര്‍ഹമാണ്. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മകള്‍ ഈ ഘട്ടത്തില്‍ തുര്‍ക്കിക്കുംസിറിയക്കും പിന്തുണയുമായി മുന്നോട്ട് വരേണ്ടതുണ്ട്.
ദോഹയില്‍ റെഡ് ക്രെസന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണത്തിലേക്ക് ഖത്തര്‍ കെഎംസിസി കൂത്തുപറമ്പ് മണ്ഡലവും പങ്കുചേരുന്നത് മാതൃകാപരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."